ജനക്ഷേമ ബജറ്റ്

പാലിച്ചുവാഗ്ദാനമേറെ, യെന്നാകിലും
പാലിക്കാനുണ്ടിനിയേറെ!
പിന്നിട്ടുദൂരങ്ങളേറെയെന്നാകിലും
പിന്നിടാനുണ്ടിനിയേറെ!,
അന്നവും വസ്ത്രവും പാര്‍ക്കാനിടവുമീ
മന്നില്‍പ്പിറന്നവര്‍ക്കെല്ലാം-
ഒന്നേ നിയമവും നീതിയുമേവര്‍ക്കു-
മെന്നുറപ്പാകും വരേയും
പോവുക ധീരമായ് മുന്നോട്ട് - വാഗ്ദത്ത-
ഭൂവിലേയ്ക്കാവട്ടെ യാത്ര!

ബജറ്റ് പ്രസംഗത്തില്‍ ചേര്‍ക്കാനായി ഒ.എന്‍.വി. കുറുപ്പ് എഴുതി നല്‍കിയ കവിതാ ശകലം

ജനക്ഷേമപദ്ധതികള്‍ക്കും സമഗ്ര റോഡ് വികസനത്തിനും പ്രാധാന്യം നല്‍കി സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. സംസ്ഥാനത്തിന്റെ അടിസ്ഥാന മേഖലയിലെ വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ബജറ്റ്. പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള പാക്കേജും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബജറ്റ് ഒറ്റ നോട്ടത്തില്‍

പൊതുമേഖലയില്‍ അഞ്ച് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കും
ബജറ്റില്‍ ധന റവന്യൂക്കമ്മി കുറഞ്ഞു
നികുതി വരുമാനം വര്‍ധിച്ചു.
കടം പെരുകുന്നതിന്റെ തോത് കുറഞ്ഞു.

ആയിരം കോടിയുടെ ബൈപ്പാസ് പക്കേജ് നടപ്പാക്കും
പത്ത് സംസ്ഥാനപാതകള്‍ വികസിപ്പിക്കുന്നതിന് 1920 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തി.

ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ 25 കോടി
റോഡ് ഫണ്ട് ബോര്‍ഡിന് കീഴില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. പൂവാര്‍- പൊന്നാനി തീരദേശ പാത നിര്‍മിക്കും.
സംസ്ഥാനത്തെ 36 റോഡുകല്‍ രണ്ടുവരി പാതയാക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന വികസനത്തിന് 10 കോടി
കോഴിക്കോട് വിമാനത്താവള വികസനത്തിന് 25 കോടി
തങ്കശ്ശേരി തുറമുഖ വികസനത്തിന് 160 കോടി
പൊന്നാനി തുറമുഖത്തിന് 761 കോടി
വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടത്തിന് 150 കോടി
12 ജലവൈദ്യുത പദ്ധതികള്‍ക്കായി 141 കോടി
വാതകപൈപ്പ്‌ലൈനിന് 12 കോടി

പെരുമ്പാവൂരില്‍ ദേശീയ വൈജ്ഞാനിക കേന്ദ്രം,
കെ.എം.എം.എല്‍ കാമ്പസില്‍ മിനറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്,
മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിങ്ങില്‍ 15 കോടിയുടെ നെയ്ത്തുശാല തൃശ്ശൂരിലെ സീതാറാം മില്‍ നവീകരണത്തിന് 20 കോടി മുതല്‍മുടക്കും
കെല്‍ട്രോണ്‍ നവീകരണത്തിന് 50 കോടി

ഐ ടി പാര്‍ക്കുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 102 കോടി
ടൂറിസത്തിന് 105 കോടി
സ്‌പൈസ് റൂട്ട് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
ആലപ്പുഴയിലും കോഴിക്കോട്ടും കെ.ടി.ഡി.സി.ഹോട്ടലുകള്‍ക്ക് 5 കോടി
പട്ടണം മ്യൂസിയത്തിന് 5 കോടി
ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു കോടി
റേഷന്‍കടകള്‍ വഴി 300 രൂപായുടെ കിറ്റ് 150 രൂപായ്ക്ക് നല്‍കും.
കണ്‍സ്യൂമര്‍ ഫെഡിന് 50 കോടി
3000 റേഷന്‍ കടകളെ സിവില്‍ സപ്ലൈസ് കോര്‍പ്പറേന്‍ ഫ്രാഞ്ചൈസികളാക്കും
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് സബ്‌സിഡിയായി 75 കോടി
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഉയര്‍ത്തി.
ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന് 20 കോടി
40 ലക്ഷം കുടുംബങ്ങളെ ബി.പി.എല്‍. കുടുംബങ്ങളായി അംഗീകരിക്കും

ക്ഷേമപെന്‍ഷന്‍ 300 ല്‍ നിന്ന് 400 രൂപയായി ഉയര്‍ത്തി
അംഗന്‍വാടി ടീച്ചര്‍മാര്‍ക്കുള്ള സംസ്ഥാന വിഹിതം 1000 രൂപയാക്കി
പാചകത്തൊഴിലാളികള്‍ക്കും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കും ക്ഷേമനിധി
മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമനിധിക്ക് 10 കോടി
ആശ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന വിഹിതം 300 രൂപയാക്കി
പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 4000 രൂപയാക്കി.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 40 കോടി
ഓരോ നവജാത ശിശുവിനും പതിനായിരം രൂപയുടെ ഇന്‍ഷുറന്‍സ്
മാരകരോഗമുള്ള കുട്ടികളുടെ ചികിത്സയ്ക്ക് 6 കോടി
കേള്‍വിശക്തിയില്ലാത്ത കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് 2 കോടി

വികസനവഴിയില്‍ നാഴികക്കല്ലാവും

കേരളത്തിന്റെ സമഗ്രവികസനത്തിലേക്കുള്ള ചവിട്ടുപടിയായി ബജറ്റ് നിര്‍ദേശങ്ങള്‍ മാറി. കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങാതെ സര്‍വ്വതല സ്പര്‍ശിയായി വികസനരംഗത്ത് വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമാക്കിയാണ് ബജറ്റില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് 2750 കോടി മാറ്റി വെച്ചു. ഉന്നതവിദ്യാഭ്യാസമേഖലക്ക് 2296 കോടി. നീര്‍ത്തടവികസനത്തിന് 15 കോടി,ഹരിതഫണ്ടിന് 100 കോടി, റീജനല്‍ കാന്‍സര്‍ സെന്ററിന് 25 കോടി, മല്‍സ്യമേഖലക്ക് 80 കോടി, ടൂറിസം വികസനത്തിന് 60 കോടി, ജലസംരക്ഷണത്തിന് 45 കോടി, കലാസാംസ്കാരികമേഖലക്ക് 50 കോടി, വിവിധ അക്കാദമികള്‍ക്ക് 1.5 കോടി വീതം, മുണ്ടശേരി സെന്ററിന് 5 കോടി, അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. പത്രപ്രവര്‍ത്തകപെന്‍ഷന്‍ 4000 രൂപയാക്കി, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും ക്ഷേമനിധി,പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍, വ്യവസായവികസനത്തിന് നിക്ഷേപം തുടങ്ങി എല്ലാ രീതിയിലും വികസനത്തിനനസൃതമായ അന്തരീക്ഷമൊരുക്കുന്നതാണ് സംസ്ഥാനബജറ്റ്.

സാമൂഹ്യമേഖലക്ക് പ്രഥമപരിഗണന നല്‍കിയ ബജറ്റ്

വ്യാഴാഴ്ച അവതരിപ്പിച്ച സംസ്ഥാനബജറ്റില്‍ സാമൂഹ്യമേഖലക്ക് മികച്ച പരിഗണന. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയായി വര്‍ധിപ്പിച്ചതിനു പുറമേ നിരവധി ആനുകൂല്യങ്ങളാണ് നല്‍കിയിട്ടുള്ളത്.40 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരിയും നല്‍കും.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള പാഗക്കജും വിലക്കയറ്റം നേരിടാന്‍ 100 കോടി വകയിരുത്തിയതും ഇടതുമുന്നണിസര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതക്ക് തെളിവായി.

പട്ടികജാതിപാര്‍പ്പിട നിര്‍മ്മാണത്തിന് 125 കോടി,വനിതാക്ഷേമത്തിന് 779 കോടിയും മാറ്റി വെച്ചു. കുടുംബശ്രീക്കായി 100 കോടിയുണ്ട്.,ഗാര്‍ഹികത്തൊഴിലാളികള്‍ക്കും പാചകത്തൊഴിലാളികള്‍ക്കും ക്ഷേമനിധിയും അനുവദിച്ചു. മല്‍സ്യമേഖലയിലെ സമഗ്രവികസനം ലക്ഷ്യമിട്ട് കടങ്ങള്‍ എഴുതിതള്ളി.മൈത്രി ഭവനപദ്ധതിയുടെ കടം എഴുതിതള്ളിയതും ജനോപകാരപ്രദമായി. ഉന്നതവിദ്യാഭ്യാസമേഖലക്ക് ആവശ്യമായ തുക മാറ്റി വെച്ചു.2 ലക്ഷം പേര്‍ക്ക് ഭൂമിയും 5 ലക്ഷം പേര്‍ക്ക് വീടും 12 ബലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളവും എല്ലാ വീട്ടിലും വൈദ്യുതിയും എത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി.ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയതും എടുത്തു പറയേണ്ടതാണ്.

റോഡ് വികസനത്തിന് 40000 കോടിയുടെ പദ്ധതി; ക്ഷേമ പെന്‍ഷനുകള്‍ കൂട്ടി

2011 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. റോഡു വികസനത്തിന് 40000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. മറ്റു നിര്‍ദേശങ്ങള്‍: നെല്ലിന് 14 രൂപ താങ്ങുവില, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ. ക്ഷേമ പെന്‍ഷന്‍ 400 രൂപയാക്കി. എട്ടു പുതിയ പൊതു മേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കും. വൈദ്യുതമീറ്റര്‍ ചാര്‍ജ് വാടക ഒഴിവാക്കും. റോഡ് നിര്‍മ്മാണത്തിന് അല്‍ബറാക് സഹായത്തോടെ 52 കോടിയുടെ പാക്കേജ്. 15 ബൈപാസുകള്‍. പ്രധാനനഗരങ്ങളില്‍ ട്രാഫിക് ബ്ളോക്ക് ഒഴിവാക്കാന്‍ 595 കോടിയുടെ പാക്കേജ്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 20 കോടിയുടെ പ്രത്യേക പാക്കേജ്. രണ്ടു രൂപ അരി 40 ലക്ഷം കുടുംബങ്ങളിലേക്ക്. കൊച്ചി മെട്രോക്ക് 156 കോടി. കോഴിക്കോട് വിമാനത്താവളത്തിന് 150 കോടി. വിഴിഞ്ഞം പദ്ധതിക്ക് 15 കോടി, 35 സംസ്ഥാനപാത വികസിപ്പിക്കും. മൈത്രി ഭവനവായ്പാ കുടിശിക എഴുതിതള്ളും, വിലക്കയറ്റം തടയാന്‍ 100 കോടിയുടെ പദ്ധതി, 3 ഹാര്‍ബറുകള്‍ ആരംഭിക്കും. ഗാര്‍ഹികത്തൊഴിലാളിക്കും പാചകത്തൊഴിലാളിക്കും ക്ഷേമനിധി. മുസരിസിന് 150 കോടി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ റവന്യൂ ധനക്കമ്മികള്‍ കുറഞ്ഞതായും മൂന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വികസനമുള്ള സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ കടം 70 ശതമാനം കുറഞ്ഞു. ചരക്കു സേവനനികുതി നടപ്പാക്കുന്നതോടെ റവന്യൂ വരുമാനം കൂടും.

വിലക്കയറ്റം തടയാന്‍ ക്രിയാത്മകനടപടികള്‍

രൂക്ഷമായ വിലക്കയറ്റം തടയാന്‍ ക്രിയാത്മക നടപടികളാണ് ബജറ്റ് നിര്‍ദേശങ്ങളിലുള്ളത്. വിലക്കയറ്റം തടയാന്‍ 100 കോടി രൂപയാണ് വകയിരുത്തിയത്. 40 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. സബ്സിഡികള്‍ എടുത്തു കളഞ്ഞും റേഷന്‍ വിഹിതം വെട്ടിക്കുറച്ചും പൊതു വിതരണസംവിധാനം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണിത്. സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ സബ്സിഡി 75 കോടിയാക്കി. പച്ചക്കറി വിതരണത്തിന് ഹോര്‍ട്ടികള്‍ച്ചറിന് 20 കോടി നല്‍കും. റേഷന്‍ കട വഴി അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് 300 രൂപക്ക് നല്‍കും. നെല്‍കൃഷി വികസനത്തിന്ള 29 കോടി മാറ്റി വെച്ചതും 14 രൂപ താങ്ങു വില ല്‍കിയതും സാധാരണക്കാര്‍ക്ക് എറെ ഗുണകരമാവും. തെരഞ്ഞെടുത്ത 3000 റേഷന്‍ കടകള്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ഫ്രാഞ്ചൈസികളാക്കിയത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. വിപണിയില്‍ നേരിടുന്ന വിലക്കയറ്റത്തിന് വലിയ ആശ്വാസമാകും ഈ നടപടികള്‍്

ഓരോ കുട്ടിക്കും 10000 രൂപയുടെ സര്‍ക്കാര്‍ നിക്ഷേപം

ജനിക്കുന്ന ഓരോ കുട്ടിക്കും വേണ്ടി സര്‍ക്കാര്‍ 10000 രൂപയുടെ നിക്ഷേപം നടത്തുമെന്ന് മന്ത്രി തോമസ് ഐസക് പുതിയ ബജറ്റില്‍ പറഞ്ഞു. പ്രധാന നഗരങ്ങളുടെ വികസനത്തിന് തുക വകയിരുത്തും. കൊച്ചി (702 കോടി), തിരുവനന്തപുരം(250 കോടി), കൊല്ലം(120), കോഴിക്കോട് (180), തൃശൂര്‍ (142 കോടി രൂപ). ആരോഗ്യ ഇന്‍ഷുറന്‍സ് വിപുലമാക്കും. സ്കൂള്‍ കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം സൌജന്യമായി നല്‍കും.സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. റവന്യൂകമ്മി നിയന്ത്രിച്ചു. കടഭാരം കുറഞ്ഞു. നികുതി വരുമാനത്തില്‍ 129 ശതമാനം വര്‍ധന.1 ദിവസം പോലും ട്രഷറി അടച്ചില്ല. 33 ശതമാനമായിരുന്ന പൊതുകടം 29 ശതമാനമായി. പൊതു മേഖലാസ്ഥാപനങ്ങള്‍ 300 കോടിയുടെ ലാഭം. ട്രെയിനില്‍ അതിക്രമത്തിനിരയായ സൌമ്യയുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ട്രെയിനുകളില്‍ വനിത പൊലീസിനെ നിയോഗിക്കും.

ദേശാഭിമാനി/ജനയുഗം വാര്‍ത്തകള്‍

No comments:

Post a Comment