ഇടത് സര്‍ക്കാര്‍ രണ്ട് ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി: കെ പി രാജേന്ദ്രന്‍

പാലക്കാട്: എല്‍ ഡി എഫ് സര്‍ക്കാര്‍ നാലരവര്‍ഷം പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലേറെകുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ കഴിഞ്ഞതായി റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെസഹകരണത്തോടെ പട്ടയം നല്‍കിയവര്‍ക്കെല്ലാം വീടും സാമൂഹികസുരക്ഷിതത്വം അടക്കമുളളപശ്ചാത്തലസൗകര്യവുമൊരുക്കിയുളള പാക്കേജും നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജില്ലാതല ഭൂമിവിതരണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കിയ കാസര്‍കോട് ജില്ലയില്‍മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പേരില്‍ കമ്മ്യൂണിറ്റി വില്ലേജ് നിര്‍മിക്കാന്‍ തീരുമാനിച്ചതും ഇത്തരംപാക്കേജിന്റെ ഭാഗമായിരുന്നു. ആറളത്ത് 3100 കുടുംബങ്ങള്‍ക്ക് ഭൂമിയും അനുബന്ധ സൗകര്യങ്ങളുംലഭ്യമാക്കിയതായും വനത്തോട് ചേര്‍ന്ന് അധിവസിക്കുന്ന ആദിവാസികള്‍ക്ക് വനാവകാശനിയമമനുസരിച്ച്വനാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും മന്ത്രി പറഞ്ഞു. ആലത്തൂര്‍ താലൂക്കില്‍ യു ടി ടി കമ്പനിയില്‍നിന്നും മി ച്ച ൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് വലിയ നേട്ടമാണ്. 25 വര്‍ഷമായി കേസുകളില്‍പ്പെട്ടു കിടന്ന ഭൂമിയാണ്ഏറ്റെടുത്ത് വിതരണം ചെയ്യാനായത്. കേസുകളില്‍പ്പെട്ട് കിടക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഉടന്‍ തീര്‍പ്പാക്കികുടുംബങ്ങള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാതല -ഡിസ്ട്രിക്റ്റ് എം ബി രാജേഷ് എംപിയും സംസ്ഥാനതല വില്ലേജ് സ്യൂട്ട് പി കെ ബിജു എം പിയും ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായ വിതരണവും നടന്നു. കെ കെ ദിവാകരന്‍ എം എല്‍ അധ്യക്ഷതവഹിച്ചു. കെ ഇസ്മയില്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, നഗരസഭ കൗണ്‍സിലര്‍എസ് സഹദേവന്‍, സി പി ജില്ലാ സെക്രട്ടറി വിജയന്‍ കുനിശ്ശേരി, കലക്ടര്‍ കെ വി മോഹന്‍കുമാര്‍, ഡി എം ഷിബു എന്നിവരും പങ്കെടുത്തു.
30,000 4500

No comments:

Post a Comment