സകലതരത്തിലുമുള്ള തട്ടിപ്പുകളുടേയും വെട്ടിപ്പുകളുടേയും കേന്ദ്രമായി യു.ഡി.എഫ് മാറിയിരിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇടമലയാര്‍ കേസില്‍ യു.ഡി.എഫ് നേതാവായ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ കഠിനതടവിന് ശിക്ഷിച്ച സുപ്രീംകോടതിവിധി ഇക്കാര്യം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിയിരിക്കുകയാണ്. അധികാരമുണ്ടായാല്‍ യു.ഡി.എഫ് നേതൃത്വത്തില്‍ എന്തൊക്കെ ചെയ്യുമെന്നത് കുഞ്ഞാലിക്കുട്ടിയുടെ ഏറ്റുപറച്ചിലും, ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് നടത്തിയ വെളിപ്പെടുത്തലും, ഇന്ത്യാവിഷന്‍ കണ്ടെത്തലുകളും, ഇടമലയാര്‍ കേസിലെ വിധിയുമൊക്കെ വ്യക്തമാക്കുന്നു. പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബൂത്തുകളില്‍ ഉപയോഗിച്ചതായി റൗഫ് വെളിപ്പെടുത്തിയതാണ്.
ദേശവിരുദ്ധശക്തികളുടെ കൈയ്യിലുള്ള കള്ളനോട്ടുകള്‍പോലും ഉപയോഗിച്ചാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ വ്യക്തതയായിരുന്നു അത്. എല്ലാ സാമൂഹ്യവിരുദ്ധ- ദേശവിരുദ്ധശക്തികളേയും അഴിമതിക്കാരേയും ഒരുകുടക്കീഴില്‍ അണിനിരത്തുന്ന അസാന്‍മാര്‍ഗ്ഗിക രാഷ്ട്രീയമാണ് യു.ഡി.എഫ് പിന്തുടരുന്നത്. ഈ രാഷ്ട്രീയ വൈകൃതത്തിന് ലോകചരിത്രത്തില്‍ സമാനതകളുണ്ടാകാന്‍ ഇടയില്ല. ഇടമലയാര്‍ കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള പരമോന്നത കോടതിവിധി കേരളീയ ജനാധിപത്യ ത്തില്‍ നിന്നും യു.ഡി.എഫിനെ തുടച്ചുനീക്കണമെന്ന ജനാഭിലാഷത്തിന് അടിവരയിടുകയാണ്. യു.ഡി.എഫിന്റെ ജീര്‍ണ്ണ രാഷ്ട്രീയത്തിനും മാഫിയാസംസ്‌ക്കാരത്തിനുമെതിരെ മുഴുവനാളുകളും കൈകോര്‍ക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

No comments:
Post a Comment